Advertisement

യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

July 22, 2023
Google News 2 minutes Read
man dead body found burnt in car

എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ( man dead body found burnt in car )

കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജയിംസ്‌കുട്ടി ( 49) ആണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ പൂർണമായി കത്തി നശിച്ചു.
കാർ കത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല.

Story Highlights: man dead body found burnt in car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here