മേക്കപ്പ് ചെയ്ത് വന്നിരിക്കണ്ട; വീഡിയോകോളില്‍ വെര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുമായി മൈക്രോസോഫ്റ്റ് ടീംസ്
ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സുകളില്‍ മിക്കപ്പോഴും വൃത്തിയോടെ ഇരിക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ ഇനി അതിന് പറ്റാതെ വന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് ടീം. ഉപയോക്താക്കള്‍ക്കായി വെര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.(Microsoft Teams is adding AI-powered ‘makeup’ filters)
ബ്യൂട്ടി ബ്രാന്റായ മേബെലൈനിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 വ്യത്യസ്ത ഫില്‍റ്ററുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവയായിരിക്കും ഇതിലെ മേക്കപ്പ് ഫില്‍റ്ററുകളും.
വെര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകള്‍ക്കായുള്ള എഐ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത് മോഡ്ഫേസ് എന്ന സ്ഥാപനമാണ്. വീഡിയോ ഇഫക്ട്സ് ടാബിലായിരിക്കും ബ്യൂട്ടി ഫില്‍റ്ററുകള്‍ ലഭിക്കുക.മൈക്രോസോഫ്റ്റ് എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ഇത് വൈകാതെ ലഭ്യമായി തുടങ്ങും.
Story Highlights: Microsoft Teams is adding AI-powered makeup filters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here