Advertisement

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിച്ചു; ചലച്ചിത്ര പുരസ്‌കാരം അനുചിതം; റിയ ഇഷ

July 22, 2023
Google News 2 minutes Read
riya isha state awards

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. നിരവധി ട്രാന്‍സ് സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്. ഈ സിനിമകള്‍ കണ്ട ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു.(Riya Isha Alleges Jury on Kerala State Awards)

അവാര്‍ഡ് നിര്‍ണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും റിയ ഇഷ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍/ സ്ത്രി എന്ന വിഭാഗം എടുത്ത് മാറ്റി ട്രാന്‍സ് ജെന്‍ഡര്‍ ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേകം അവാര്‍ഡ് നല്‍കണമെന്നും റിയ പറയുന്നു.

കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞെന്നാണ് ആരോപണം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുനർ പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു.

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

ഈ വർഷത്തെ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതല്‍ 44 വരെ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആണ്‍കോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചത്.

Story Highlights: Riya Isha Alleges Jury on Kerala State Awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here