Advertisement

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികൾ ചർച്ചചെയ്യാൻ എൽഡിഎഫ് നേതൃയോഗം ഇന്ന്

July 22, 2023
Google News 2 minutes Read
uniform civil code ldf meeting

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികൾ ചർച്ചചെയ്യാൻ എൽഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിന് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. ( uniform civil code ldf meeting )

മുന്നണി നിലപാട് തീരുമാനിക്കും മുമ്പേ സിപിഐഎം ഒറ്റയ്ക്ക് സെമിനാർ നടത്തിയതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. മുന്നണി പ്രവർത്തനങ്ങളിൽ കൺവീനർ ഇപി ജയരാജൻ സജീവമല്ലാത്തതിലും ഘടകകക്ഷികൾ നീരസത്തിലാണ്.

ഏപ്രിൽ അഞ്ചിനാണ് ഇതിന് മുൻപ് മുന്നണി യോഗം ചേർന്നത്.
ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നത്തെ യോഗത്തിൽ ഉണ്ടാകാൻ ഇടയില്ല.

Story Highlights: uniform civil code ldf meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here