Advertisement

സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറവ്; കാലാവസ്ഥാ മാറ്റം കാരണമാകാമെന്ന് പ്രാഥമിക വിലയിരുത്തൽ

July 23, 2023
Google News 2 minutes Read
decline in number of wild animals in kerala

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ കടുവ സെൻസൻസ് എടുത്തപ്പോൾ കർണാടകയിൽ വെയിലായിരുന്നു. നിലവിൽ മഴയായയതിനാൽ കടുവകൾ കർണാടക വനമേഖലയിൽ തുടരുകയാകാമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ നിന്നും കാട്ടാനകളും നീങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ( decline in number of wild animals in kerala )

വിഷയത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് വനം മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മൃഗങ്ങളുടെ എണ്ണകുറവിന് മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും വന്യജീവി സംരക്ഷണ നടപടികളിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

സെൻസസ് റിപ്പോർട്ടിൽ വിശദ പഠനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്ന വാദം തെറ്റാണെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

Story Highlights: decline in number of wild animals in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here