ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ്, പോര്‍സലൈന്‍ വൈറ്റ് എന്നീ കളര്‍ ഒപ്ഷനുകളും കമ്പനി വാഗ്ദാനം നല്‍കുന്നു. ജൂലൈ 31 മുതല്‍ 1,19,999 രൂപയ്ക്ക് സ്‌കൂട്ടര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
Story Highlights: Ola S1 Air booking dates announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here