‘തക്കാളി കഴിക്കുന്നത് നിര്‍ത്തി, നാരങ്ങ ഉപയോഗിക്കൂ’ വില കുറയും; വിചിത്ര ഉപദേശവുമായി യു പി മന്ത്രി

തക്കാളിയുടെ വില വർധനവിന് പരിഹാരമായി തക്കാളി കഴിക്കുന്നത് നിർത്താൻ ഉപദേശവുമായി ഉത്തർപ്രദേശ് മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്താനും വീടുകളിൽ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിർദേശിക്കുന്നത്. തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാൽ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു.
Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വില. തക്കാളി വില വർധന തടയാൻ സർക്കാരിന്റെ പക്കൽ മാർഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി എത്തുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാവുമെന്നാണ് രാജ്യസഭയെ കേന്ദ്ര മന്ത്രി അശ്വിനി കുമാർ അറിയിച്ചത്.
Story Highlights: Prathibha Shukla on Tomato Prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here