Advertisement

‘അന്ന് മദ്യവും ചിക്കനും ഇന്ന് തക്കാളി’; ജനങ്ങൾക്ക് ജന്മദിന സമ്മാനവുമായി തെലങ്കാന മന്ത്രി

July 25, 2023
Google News 2 minutes Read
brs-leader-distributing-free-tomato

തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ.ടി.രാമ റാവുവിന്റെ ജന്മദിനത്തിൽ തക്കാളി വിതരണം നടത്തി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് രാജനാല ശ്രീഹരി. ഇതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇങ്ങനെ 200കിലോ തക്കാളി ആകെ വിതരണം ചെയ്തതായി ബിആര്‍എസ് നേതാവ് പറയുന്നു. (BRS Leader Distributing Free Tomato)

കഴിഞ്ഞ വര്‍ഷം ദസറ ദിനം ബിആര്‍എസിനെ രാഷ്ട്രിയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മദ്യവും ചിക്കനുമായിരുന്നു വിതരണം നടത്തിയത്. തക്കളാക്കി തീപിടിച്ച വിലയുള്ള സമയത്ത് ജനങ്ങളെ സഹായിക്കണമെന്ന് തോന്നി. ഒരു കാലത്തും പൊതുജനങ്ങൾ കഷ്ടപ്പെടരുത് എന്നത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും കെടിആറിന്റെയും സന്ദേശമാണ്. സാധ്യമാകുമ്പോൾ പൊതുജനങ്ങളെ സഹായിക്കണം.

Read Also: സബ് ട്രഷറി കെട്ടിടം തകർന്നുവീണു

അതാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഞങ്ങളെ നയിച്ചതെന്നും’ രാജനല ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കിലോ വീതം 200 പേർക്കാണ് തക്കാളി നല്‍കിയത്. ബിആർഎസ് പാർട്ടിയുടെ ഔദ്യോഗിക നിറമായ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകളിൽ നിറച്ച തക്കാളികള്‍ വാങ്ങാനായി സ്ത്രീകളും പുരുഷന്മാരുമടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്.

Story Highlights: BRS Leader Distributing Free Tomato

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here