വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകി; വൈക്കത്ത് എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വീമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് കോട്ടയം വൈക്കം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാാസാണ് സസ്‌പെന്‍ഡ് ചെയ്തത്. വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസെടുക്കാന്‍ വൈകിയത്.
എസ്‌ഐ അജ്മല്‍ ഹുസൈന്‍, എഎസ്‌ഐ വി.കെ. വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.വിനോയി, പി.ജെ.സാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 13നാണ് വീട്ടമ്മയോട് സ്‌കൂട്ടറിലെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയത്. വൈക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് വീട്ടമ്മ ഡി.ഐ.ജി.യെ സമീപിക്കുകയായിരുന്നു. വൈക്കം പൊലീസ് പരാതിയില്‍ കേസെടുക്കാത്ത വിവരവും പരാതിയായി പറഞ്ഞു. തുടര്‍ന്ന് 16-ന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ തിരുവനന്തപുരം കിളിമാനൂരില്‍നിന്നു കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തു. കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് പൊലീസിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിയത്.
Story Highlights: Four police officers Vaikom police station were suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here