മാനന്തവാടിയിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നരിക്കല്ലിലെ പുതിയ പുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സുമിത്രയെ വീട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മകൻ ബാബുവാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അമ്മ തലയടിച്ച് വീണതായി കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പൊലീസിൽ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് കൂടുതൽ അന്വേഷിക്കുകയായിരുന്നു. തുടർന്ന് തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: mananthavady old lady death murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here