മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ന്യൂസീലന്‍ഡ് നീതിന്യായ മന്ത്രി രാജിവെച്ചു

കനത്ത മഴ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലന്‍ഡ് മന്ത്രി രാജിവെച്ചു. നീതിന്യായ മന്ത്രിയായ കിറി അലന്‍ തിങ്കളാഴ്ച രാജിവെച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി തലസ്ഥാനമായ വെല്ലിംഗ്ടണിലാണ് അപകടം നടന്നത്.(New Zealand’s Justice Minister resigns after facing criminal charges in car crash)
അപകടത്തെ തുടര്‍ന്ന് മന്ത്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാലു മണിക്കൂറിന് ശേഷം കസ്റ്റഡിയില്‍ വെച്ചശേഷം കിറി അലനെ വിട്ടയച്ചിരുന്നു. പിന്നീട് കോടതിയില്‍ മന്ത്രി ഹാജരാകണം. അപകടത്തില്‍ ആളാപായം സംഭവിച്ചിട്ടില്ല.
അമിതമായി മദ്യപിച്ച് നിയമലംഘനം നടത്തിയതിന് മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രിക്കെതിരെ കെസെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സ്ഥിരീകരിച്ചു. രാജിവെച്ച അലന്‍ പാര്‍ലമെന്റംഗമായി തുടരും. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിറി അലന്‍.
Story Highlights: New Zealand’s Justice Minister resigns after facing criminal charges in car crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here