‘ചടയമംഗലം ജടായു ക്ഷേത്രത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് യാത്രാപഥം’; നിർദേശവുമായി സി വി ആനന്ദബോസ്

ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥത്തിന് നിര്‍ദേശം മുന്നോട്ടുവെച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്.ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രന്ഥത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.(Chadayamangalam-Jatayu Temple to Ayodhya-C V Ananda bose)
ശ്രീരാമൻ വനവാസകാലത്ത് കേരളത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ജടായുപ്പാറയും ശബരിപീഠവും ഇവിടെ തീർത്ഥസ്ഥാനങ്ങളായി ഉള്ളതെന്ന് ആനന്ദബോസ് പറഞ്ഞു. രാമായണം ഒരുമാസം മുഴുവനും പാരായണം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ആനന്ദബോസിന്റെ നിർദ്ദേശത്തിന് മിസോറം മുൻഗവർണർ കുമ്മനം രാജശേഖരൻ പിന്തുണ അറിയിച്ചു. നാഷണൽ പോളിസി സ്ട്രാറ്റജിസ്റ്റ് ഷീല പ്രിയ, നാഷണൽ ഐഡിയേഷൻ മിഷൻ ചീഫ് അജിത് നായർ എന്നിവരും ഗവർണർക്കൊപ്പം പങ്കെടുത്തു.
Story Highlights: Chadayamangalam-Jatayu Temple to Ayodhya-C V Ananda bose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here