എം ടിയോട് പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി; സ്‌നേഹസമ്മാനമായി രാഹുലിന് പേന നല്‍കി എം ടി; കോട്ടയ്ക്കലില്‍ അപൂര്‍വ കൂടിക്കാഴ്ച

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ച് മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് എം.ടി. സ്നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. (MT Vasudevan nair meets Rahul Gandhi )
എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുല്‍, എം.ടിയുടെ നിര്‍മാല്യത്തെയും, വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെയും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്.
ചിത്രങ്ങള്‍ കാണാം:


Story Highlights: MT Vasudevan nair meets Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here