മൈക്കിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ?, അതോ ആംബ്ലിഫയറിനെ അറസ്റ്റ് ചെയ്യുമോ? പിണറായി ഏത് ലോകത്താണ് ജീവിക്കുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍, മുഖ്യമന്ത്രി പ്രസംഗിക്കവേ ,മൈക്ക് കേടായതില്‍ കേസെടുത്തതില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയൻ നാട് ഭരിക്കുമ്പോൾ ഈ കേസൊക്കെ സ്വാഭാവികമാണ്. ഇത് കൗതുകമായിട്ടോ ട്രോൾ ആയിട്ടോ തോന്നുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.(Rahul Mamkottathil Against Pinarayi Vijayan Mike)
ആരെയാണ് അറസ്റ്റ് ചെയ്യാൻ പോകുന്നത് മൈക്കിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ? അതോ ആംബ്ലിഫയറിനെ അറസ്റ്റ് ചെയ്യുമോ?അതോ സ്‌പീക്കറിനെ അറസ്റ്റ് ചെയ്യുമോ? സാങ്കേതിക വശം അറിയില്ല. അതോ പ്രസംഗം കേട്ടിരുന്ന 200 പേർക്കെതിരെ കേസെടുക്കുമോ എന്ന് അറിയില്ല.
Read Also: സബ് ട്രഷറി കെട്ടിടം തകർന്നുവീണു
പിണറായി വിജയന് ഉണ്ടാകുന്ന അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും തെളിവാണ് ഇതിലൂടെ പുറത്തുവരുന്നത്. എന്തിനാണ് ഇത്രയും അസ്വസ്ഥത. കൈയിലിരിക്കുന്ന അധികാരത്തെ ഉപയോഗിച്ച് എന്തും ചെയ്യാം എന്ന ധാരണയാണ്. നാടിനെയേറെ സ്നേഹിച്ച മനുഷ്യനായ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുമ്പോൾ ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ ചെയ്യുന്നത്.
പിണറായി ഏത് ലോകത്താണ് ജീവിക്കുന്നത്. ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ പുറകെ നടന്നാണ് വേട്ടയാടിയത്. മരണപ്പെട്ടിട്ടു പോലും ഉമ്മൻ ചാണ്ടിയെ പിണറായി ഭയക്കുന്നു. അല്പത്തരമാണ് അദ്ദേഹം കാണിച്ചത്. കല്ലെറിഞ്ഞവർക്ക് മാപ്പ് കൊടുത്ത ഉമ്മൻചാണ്ടിയെ പിണറയി കണ്ടു പഠിക്കണം. വിലാപയാത്ര ഉമ്മൻ ചാണ്ടി സാറിന് വേണ്ടിയായിരുന്നെങ്കിലും കൊണ്ടത് പിണറായി വിജയനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം മൈക്കിനു എതിരെ കേസ് എടുക്കുമോ എന്നാണ് അറിയേണ്ടതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.കേസ് ഉടൻ പിൻവലിക്കണം .സമനില തെറ്റിയ പെരുമാറ്റം ജനങ്ങൾ കാണുന്നു.കേട്ടു കേൾവി ഇല്ലാത്ത കര്യങ്ങൾ ആണ് നാട്ടിൽ നടക്കുന്നത്.ഇത്ര സംശയത്തോടെ കാണുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല.എല്ലാ കാര്യങ്ങൾക്കും കേസ് .ഈ രീതി തുടർന്നാൽ എങ്ങനെ ജീവിക്കും.അടിയന്തരാവസ്ഥയെക്കാൾ ഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Rahul Mamkottathil Against Pinarayi Vijayan Mike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here