Advertisement

‘എ.പി.ജെ അബ്ദുൾ കലാമായിരുന്നു രാഷ്ട്രപതിയെങ്കിൽ മണിപ്പൂർ വിഷയത്തിൽ മിണ്ടാതെ ഇരിക്കില്ലായിരുന്നു’ : ആർ.കെ പ്രസാദ് 24 നോട്

July 27, 2023
Google News 3 minutes Read
apj abdul kalam would have raised voice on manipur issue says former secretary

മണിപ്പൂർ വിഷയത്തിൽ എപിജെ അബ്ദുൾ കലാം രാഷ്ട്രപതി ആയിരുന്നെങ്കിൽ മിണ്ടാതെ ഇരിക്കില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്ന ആർ.കെ പ്രസാദ് 24 നോട്. നിലവിലുള്ള സാഹചര്യത്തിൽ തന്റെ അഭിപ്രായം അദ്ദേഹം സർക്കാരിനെ അറിയിക്കുമായിരുന്നു.പല ഘട്ടങ്ങളിലും തന്റെ എതിരഭിപ്രായങ്ങൾ അദ്ദേഹം രാഷ്ട്രപതി ആയിരുന്നപ്പോൾ സർക്കാരിനോട് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമാണ് കാര്യങ്ങൾ അറിയിച്ചിരുന്നതെന്നും ആർ കെ പ്രസാദ് പറഞ്ഞു. ( apj abdul kalam would have raised voice on manipur issue says former secretary )

കലാമിനെ വേണ്ട വിധത്തിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷവും പരിഗണിച്ചിട്ടില്ല. ഒരു പക്ഷത്തിനും അബ്ദുൾ കലാം എന്ന രാഷ്ട്രപതിയോട് വലിയ താത്പര്യം ഇല്ലായിരുന്നെന്നും ആർ.കെ പ്രസാദ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം തികയുന്ന വേളയിലായിരുന്നു ആർ.കെ പ്രസാദിന്റെ പരാമർശം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകളാണ് അബ്ദുൽ കലാം നൽകിയത്. ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതിൽ പ്രധാന പങ്കു വഹിച്ച പൊഖ്റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം, ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്‌ന നൽകി കലാമിനെ ആദരിച്ചിട്ടുണ്ട്.

Story Highlights: apj abdul kalam would have raised voice on manipur issue says former secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here