Advertisement

‘മദ്യവർജനമാണ് സർക്കാർ നയം’; എം.ബി.രാജേഷ്

July 27, 2023
Google News 2 minutes Read
m b rajesh on liquor policy

മദ്യവർജനമാണ് സർക്കാർ നയമെന്ന് മന്ത്രി എം.ബി.രാജേഷ്. പുതിയ മദ്യനയത്തിനെതിരായ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാന രഹിതമായ ആരോപണം. വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നീക്കം. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനാണ് ഊന്നൽ. ലഹരിയെ പ്രോത്സാഹിപ്പിക്കുകയല്ല സർക്കാർ ചെയ്യുന്നത്.(M B Rajesh Against Liquor Policy)

സന്തുലിതമായ മദ്യനയമാണ് സർക്കാർ പ്രഖ്യാപിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുണ്ടായ തെറ്റിദ്ധാരണയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എം.ബി.രാജേഷ് പറഞ്ഞു.ലഹരി നിർമാർജനത്തിന് എക്സൈസ് വകുപ്പ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: ‘മൈക്ക് സെറ്റിന് തകരാറില്ല’; വിവാദ മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്

എന്നാൽ മദ്യ വ്യാപനം കൂട്ടുന്നതിനുള്ളതാണ് പുതിയ മദ്യനയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്. എൽഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ മദ്യ വ്യാപനത്തിനുള്ള നടപടിയാണ് എടുത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.

Story Highlights: M B Rajesh Against Liquor Policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here