Advertisement

‘ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’ : പ്രകോപന പ്രസംഗവുമായി പി ജയരാജൻ

July 27, 2023
Google News 2 minutes Read
p jayarajan provocative speech against k ganesh

എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജൻ. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് പി ജയരാജന്റെ മറുപടി. ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ പരാമർശം. ( p jayarajan provocative speech against k ganesh )

‘പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കെ ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജൻ പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമർശവും.

കഴിഞ്ഞ ദിവസംമുതൽ ഷംസീറിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷംസീർ പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.

Story Highlights: p jayarajan provocative speech against k ganesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here