ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി പിടിയിൽ; കുട്ടി കൂടെയില്ല
ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. പ്രതി അഫ്‌സാക്ക് ആലം എന്ന ബീഹാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. ( aluva 5 year old kidnap culprit arrested )
ാദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയിൽ ഏൽപിച്ചുവെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ് കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. മുട്ടത്ത് നിന്നാണ് അഞ്ച് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Story Highlights: aluva 5 year old kidnap culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here