മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ഹരിത കർമ്മ സേനാംഗം പിടിയിൽ

എറണാകുളത്ത് മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്. ( haritha karma sena member arrested for sexual assault )
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാലിന്യമെടുക്കാൻ പോയ വീട്ടിലെ ജോലിക്കാരിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അത്താണി സ്വദേശിയായ സാബുവിനെ പിടികൂടുകയായിരുന്നു.
Story Highlights: haritha karma sena member arrested for sexual assault
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here