കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; കേരളത്തിന് ടാറ്റയുടെ ഓഫര്‍ ഓണം

വാഹനവിപണികളില്‍ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കേരളം. ഓണം അടുത്തത്തോടെ കേരളത്തിലെ വാഹനവിപണിയില്‍ ഊര്‍ജം പകരാന്‍ വാഹന നിര്‍മാതാക്കള്‍ മുന്നോട്ട് വരുകയാണ്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും മികച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.(Tata Motors announces Onam offers of up to Rs. 80,000 in Kerala)
ഓണത്തോടനുബന്ധിച്ച് പരമാവധി 80,000 രൂപ വരെയുള്ള ഓഫറാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡെലിവറികള്‍ വേഗത്തിലാക്കുമെന്നും ടാറ്റ ഉറപ്പുനല്‍കുന്നുണ്ട്. ടാറ്റയുടെ ടിയാഗോയ്ക്ക് 50,000 രൂപവരെയാണ് ക്യാഷ് ഓഫര്‍ നല്‍കിയിട്ടുണ്ട്. ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ ഹാരിയര്‍, സഫാരി എന്നീ രണ്ട് മോഡലിനും 70,000 രൂപയുടെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഈ ഉത്സവ സീസണില്‍ കൂടുതല്‍ കേരളീയര്‍ അവരുടെ കുടുംബത്തെയും പ്രകൃതിയെയും സന്തോഷിപ്പിക്കാന്‍ ഇവിയില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു’ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു. ടാറ്റ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിന് 80,000 രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്.
ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം സെഡാന്‍ മോഡലായ അള്‍ട്രോസിന് 40,000 രൂപയുടെ ഓഫര്‍ കമ്പനി നല്‍കുന്നുണ്ട്. മൈക്രോ എസ്.യു.വി. മോഡലായ പഞ്ചിന് 25,000 രൂപ, കോംപാക്ട് എസ്.യു.വി. മോഡലായ നെക്സോണിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 24,000 രൂപയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 35,000 രൂപ, ഇലക്ട്രിക് എസ്.യു.വി. മോഡല്‍ നെക്സോണ്‍ ഇ.വി. പ്രൈമിന് എക്സ്റ്റന്റഡ് വാറണ്ടി ഉള്‍പ്പെടെ 56,000 രൂപ, നെക്സോണ്‍ ഇ.വി. മാക്സിന് 61,000 രൂപ എന്നിങ്ങനെയാണ് ടാറ്റയുടെ ഓണം ഓഫറുകള്‍.
Story Highlights: Tata Motors announces Onam offers of up to Rs. 80,000 in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here