ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്

സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക രംഗത്തെ നിരവധി പേർ സമരത്തിൽ പങ്കെടുക്കും. ഒമ്പത് മാസത്തിന് ശേഷവും വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ ദുരിത ബാധിതരെ കബളിപ്പിച്ചുവെന്നാണ് ദയാബായിയുടെ ആരോപണം. തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് ഉൾപ്പടെ കടക്കാനാണ് ദയാബായിയുടെ തീരുമാനം.
Story Highlights: daya bai kasaragod medical college protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here