‘ബ്ലാക്ക് മാൻ’ എന്ന് ചുവരെഴുത്ത്; കണ്ണൂരിൽ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതൻ്റെ വിളയാട്ടം

കണ്ണൂർ ചെറുപുഴയിൽ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതൻ്റെ വിളയാട്ടം. വീടുകളുടെ ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിട്ടുണ്ട്. തേർത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതൻ തുടർച്ചയായി ഭീതി വിതക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയിൽ നിരവധി വീടുകളിൽ അജ്ഞാതനെത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക്ക് മാൻ എന്ന് പേരിട്ടത്.
ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നും മുഖം മൂടി സംഘമാണെന്നുമൊക്കെ നാട്ടുകാർക്കിടയിൽ അഭിപ്രായമുണ്ട്. ഇതുവരെ മോഷണമൊന്നും നടന്നിട്ടില്ല. വാതിലുകളിൽ മുട്ടുക, അലക്കിവെച്ചിരിക്കുന്ന തുണി മാറ്റിവെക്കുക, പൈപ്പ് തുറന്നുവെക്കുക തുടങ്ങിയവയാണ് അജ്ഞാതൻ്റെ ചെയ്തികൾ. സിസിടിവികളിൽ അവ്യക്തമായ രൂപം പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
Story Highlights: kannur black man update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here