മൂന്നു മണിക്കൂറില്‍ 3000ലേറെ ബുക്കിങ്; ഒല എസ്-1 എയര്‍ വിപണിയിലേക്ക്

ഇലക്ട്രിക വാഹന വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച ഇ സ്‌കൂട്ടറുകളാണ് ഒല. ഇപ്പോഴിതാ ഒലയുടെ ഏറ്റവും പുതിയതും ഏറ്റവും വില കുറഞ്ഞതുമായ ഒല എസ് 1 വിപണിയിലേക്ക് എത്തിക്കുകയാണ്. വാഹനത്തിന്റെ പാര്‍ച്ചേസ് വിന്‍ഡോ തുറന്ന് മൂന്നു മണിക്കൂറിനുള്ളില്‍ മൂവായിരത്തിലേറെ ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.(3,000 units sold in three hours Ola S1 Air purchase window opened)
ഒല കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് മാത്രമായാണ് തുടത്തില്‍ പര്‍ച്ചേസ് വിന്‍ഡോ ആരംഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയ്ക്ക് എക്‌സ് ഷോറൂം വിലയില്‍ വാഹനം ലഭിക്കും.
രണ്ടാം ഘട്ട ബുക്കിങ്ങില്‍ 10000 രൂപ അധികമായി നല്‍കേണ്ടിവരും. അഞ്ചു മണിക്കൂറില്‍ ഫുള്‍ ചാര്‍ജിലാകുന്ന വാഹനം 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. മൂന്ന് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ എസ് 1 എയറിനെ വ്യത്യസ്തമാക്കുന്നു.
മൂന്ന് കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഓല എസ്1 എയറിലുള്ളത്. ഇന്ത്യയില്‍ വാഹനം ഓഗസ്റ്റ് മൂന്നിന് അവതരിപ്പിക്കും. എതര്‍ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോടൊപ്പം വിപണിയിലിടം പിടിക്കാനാണ് ഒല എസ്-1 എയര്‍ ശ്രമിക്കുന്നത്.
Story Highlights: 3,000 units sold in three hours Ola S1 Air purchase window opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here