Advertisement

അർജന്റീനിയൻ ക്ലബുമായി കരാർ ഒപ്പിട്ട് എഡിൻസൺ കവാനി

July 30, 2023
Google News 1 minute Read
Boca Juniors Signs Uruguay Legend Edinson Cavani

ഉറുഗ്വേയൻ ഇതിഹാസം എഡിൻസൺ കവാനിയുമായി കരാർ ഒപ്പുവച്ചതായി അർജന്റീനിയൻ ക്ലബ് ബോക ജൂനിയേഴ്‌സ്. 36 കാരനായ സ്‌ട്രൈക്കറുമായി 18 മാസത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ, കവാനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി സ്പാനിഷ് ടീം വലൻസിയ അറിയിച്ചിരുന്നു.

ഉറുഗ്വേൻ താരത്തിന്റെ പേരുപതിപ്പിച്ച പത്താം നമ്പർ ജേഴ്‌സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കവാനിയുടെ കരിയറിന്റെ ഒരു ഹൈലൈറ്റ് റീലും പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തെ ക്ലബിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് ബൊക്ക ജൂനിയേഴ്സ് ഇതോടൊപ്പം കുറിച്ചു.

പേശികൾക്ക് ഏറ്റ പരിക്കുകളിൽ വലയുകയാണ് കവാനി. 2020 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന താരത്തിനു ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്നത് മൂലം രണ്ട് വർഷത്തിന് ശേഷം ഒരു ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം വലൻസിയയിലേക്ക് മാറി. വലൻസിയക്ക് വേണ്ടി 28 മത്സരങ്ങൾ മാത്രം കളിച്ച താരം ഏഴ് ഗോളുകളും നേടിയിട്ടുണ്ട്. അടുത്ത വർഷം അവസാനിക്കാനിരുന്ന സ്‌ട്രൈക്കറുടെ കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു.

Story Highlights: Boca Juniors Signs Uruguay Legend Edinson Cavani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here