Advertisement

ട്രാക്ക് ചെയ്യുന്നത് ഫോണ്‍ മാത്രമല്ല; പുതിയ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്കുമായി ഗൂഗിള്‍

July 30, 2023
Google News 1 minute Read
google find my device

പുതിയ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് പുതിയ നെറ്റ്‌വര്‍ക്ക് ഗൂഗിള്‍ എത്തിക്കുന്നത്. പുതിയ സംവിധാനത്തില്‍ ഫോണ്‍ മാത്രമായിരിക്കില്ല കണ്ടെത്താന്‍ കഴിയുക.

ബ്ലൂടൂത്ത് ട്രാക്കര്‍ ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പുതിയ സംവിധാനം വഴി ട്രാക്ക് ചെയ്യാന്‍ കഴിയും. ഉപയോക്താക്കളുടെ സ്വകാര്യതയക്ക് പരിഗണന നല്‍കികൊണ്ട് കാണാതായ ഉപകരണങ്ങള്‍ കണ്ടെത്താന്‍ ഈ നെറ്റ്‌വര്‍ക്ക് കൊണ്ട് സാധിക്കും.

ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എവിടെയാണെന്ന് ഈ സംവിധാനം വഴി ട്രാക്ക് ചെയ്യാന്‍ കഴിയും. എന്റ് ടു എന്റ് എന്‍സ്‌ക്രിപ്റ്റഡ് ആയി എത്തുന്ന ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് ഈ വര്‍ഷാവസനത്തോടെ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: Google new Find My Device Network

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here