Advertisement

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കാരണം ലഹരി ഉപയോഗമോ?

July 30, 2023
Google News 2 minutes Read
Is drug use the cause of crime in Kerala?

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മയക്കുമരുന്ന് ഉപയോഗമാണ്. മദ്യത്തിന് പുറമെ മയക്കുമരുന്നിനും മറ്റ് ഹാനികരമായ വസ്തുക്കൾക്കും അടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മയക്കുമരുന്ന് ഉപയോഗം തടയാൻ സർക്കാർ വലിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

ആലുവയിൽ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചോമനയുടെ മരണം നൽകിയ വിറങ്ങലിപ്പ് ഇനിയും മാറിയിട്ടില്ല. പ്രതി മയക്കുമരുന്നിന് അടിമ. കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതും അമിതമായ മയക്കുമരുന്ന് ഉപയോഗവും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന ദാസ് എന്ന യുവഡോക്‌ടർ മരിച്ചിട്ട് അധികമായിട്ടില്ല. അധ്യാപകനായ പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് അമിതമായി മദ്യപാനം വഴി. കേരളത്തിൽ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന വലുതും ചെറുതുമായ കുറ്റകൃത്യങ്ങളുടെ മൂല കാരണം ഭ്രാന്തമായ ലഹരി ഉപയോഗമാണ്.

കേരളത്തിൽ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് കണക്ക്. അത് അഭിമാനിക്കാനോ ആശ്വാസകരമോ അല്ല. മദ്യത്തിന് പകരം വീര്യം കൂടിയ മയക്കുമരുന്നുകളിലേക്കാണ് അഭയം. കേട്ടുകേൾവികളായിരുന്ന മാരകമായ മരുന്നുകൾ ഇപ്പോൾ സുലഭമായി ലഭ്യമാണ്. സ്‌കൂൾ വിദ്യാർഥികളിൽ തുടങ്ങി വൻ റാക്കറ്റുകളിലേക്ക് ലഹരി ചങ്ങല ചെന്നെത്തുന്നത്. പൊലീസ് മുഖേന മയക്കുമരുന്ന് ഉപയോഗം തടയാൻ സർക്കാർ പലതവണ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

പലതും പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ വൻ ലഹരി പദാർഥങ്ങൾ കേരളത്തിൽ എത്തുന്നത് തടയാൻ പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ജാഗ്രതയില്ലെന്നാണ് ആക്ഷേപം. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആയുധമായി ഇതിനോടകം തന്നെ കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം മാറിക്കഴിഞ്ഞു. കാര്യമായി പ്രയത്നിച്ചാൽ ഇത് നിയന്ത്രിക്കാനാകും. അതിന് ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.

Story Highlights: Is drug use the cause of crime in Kerala?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here