വെള്ളം ചോദിച്ച ഭിന്നശേഷിക്കാരന് പിആർഡി ജവാൻമാരുടെ മർദ്ദനം

ഉത്തർപ്രദേശിൽ വെള്ളം ചോദിച്ച ഭിന്നശേഷിക്കാരന് പിആർഡി ജവാൻമാരുടെ മർദ്ദനം. രാത്രി ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് യുവാവിനെ മർദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഡിയോറിയ ജില്ലയിലെ രുദ്രപൂർ കോട്‌വാലിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രുദ്രാപൂർ ടൗണിലെ ആദർശ് ചൗക്കിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. ഭിന്നശേഷിക്കാരനായ സച്ചിൻ സിംഗ്(26) എന്ന യുവാവിനാണ് പ്രാന്ത്യ രക്ഷക് ദൾ (പിആർഡി) ജവാൻമാരുടെ മർദ്ദനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നത്. ട്രൈ സൈക്കിളിൽ എത്തിയ യുവാവിനെ ഹോം ഗാർഡുകൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
In UP's Deoria, a purported video of a specially-abled man on a tricycle being assaulted by two men identified as Prantiya Rakshak Dal (PRD) jawans has surfaced on social media. pic.twitter.com/grJgsp195G
— Piyush Rai (@Benarasiyaa) July 30, 2023
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചതായി ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ രവീന്ദ്രകുമാർ അറിയിച്ചു. പിആർഡി ജവാന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി സങ്കൽപ് ശർമ്മ വ്യക്തമാക്കി. ആരോപണവിധേയരായ പിആർഡി ജവാൻമാരായ രാജേന്ദ്ര മണി, അഭിഷേക് സിംഗ് എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് സച്ചിൻ പറയുന്നത് ഇങ്ങനെ:
2016ൽ മുംബൈയിലുണ്ടായ ഒരു ട്രെയിൻ അപകടത്തിൽ എനിക്ക് കാലുകൾ നഷ്ടപ്പെട്ടു. മൊബൈൽ സിം വിറ്റും, റെസ്റ്റോറന്റിൽ ഡെലിവറി ബോയ് ആയും ജോലി ചെയ്തുമാണ് ജീവിക്കുന്നത്. ശനിയാഴ്ച രാത്രി അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡരികിൽ ഒരു ആമയെ കണ്ടത്. ഞാൻ അതിനെ എടുത്ത് ദുഗ്ധേശ്വരനാഥ ക്ഷേത്രത്തിന് സമീപമുള്ള ഒരു കുളത്തിൽ നിക്ഷേപിച്ചു.
ആമയെ എടുത്തതിനാൽ കൈയ്‌ക്ക് നേരിയ ദുർഗന്ധമുണ്ടായിരുന്നു. അവിടെ നിന്നും മടങ്ങിവരുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പിആർഡി ജവാൻമാരെ കണ്ടു, അവരോട് കാര്യം പറഞ്ഞ ശേഷം കുറച്ച് വെള്ളം ചോദിച്ചു. പക്ഷേ അവർ എന്ന മർദ്ദിക്കുകയും, ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ എന്റെ ട്രൈസൈക്കിളിന്റെ താക്കോലും അവർ തട്ടിയെടുത്തു.
Story Highlights: Jawans abuse hit specially abled man who asked for water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here