ഉള്ളുലഞ്ഞ് യാത്രാമൊഴി; വിമർശനവുമായി നേതാക്കൾ; നോവായി അഞ്ച് വയസുകാരി
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി നേതാക്കൾ. വിഷയത്തെ ഗൗരവമായി കാണണമെന്ന് കെ.മുരളീധരൻ പറഞ്ഞു. ‘സത്യത്തിൽ ആ വാർത്ത വായിക്കാൻ പോലും പറ്റുന്നില്ല. അതുകൊണ്ട് ടിവിയും കണ്ടില്ല. കേരളത്തിന് തന്നെ അപമാനമാണ് ഈ സംഭവം. കുട്ടിയുടെ അമ്മ കുട്ടിയുടെ ഫോട്ടോയുമായി പലയിടത്തും അന്വേഷിച്ചു. യുപിയും കേരളവും തമ്മിൽ ഇപ്പോൾ എന്താണ് വ്യത്യാസം. ഇതുപോലൊരു കാര്യം ഭാവിയിൽ ഇനി നടക്കാതിരിക്കാൻ ഉന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കണം’- കെ മുരളീധരൻ പറഞ്ഞു. ( opposition about aluva 5 year old child death )
സാക്ഷര കേരളം ലജ്ജിച്ച് തല താഴ്ത്തുന്ന അവസ്ഥയാണെന്ന് പിഎംഎ സലാം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നം പിഎംഎ സലാം പറഞ്ഞു. ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊലീസിന്റെ പിടിപുകേടാണ് ഇതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: opposition about aluva 5 year old child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here