പാലക്കാട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്
പാലക്കാട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കൊലവിളി മുദ്രാവാക്യം. യൂത്ത് ലീഗിനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. നേരത്തെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ പ്രകോപന പ്രസംഗവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മാഹി പള്ളൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ എഎന്‍ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് എഎന്‍ ഷംസീറിന്റെയും പി ജയരാജന്റെയും പൊതു പരിപാടികള്‍ക്ക് പൊലീസ് സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു.
Story Highlights: police registered case against Sangh Parivar organisations in provoking slogans in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here