സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ച് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍

സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ച് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍. എസ്എസ്എല്‍സി ചോദ്യപേപ്പറിന് ട്രഷറിയില്‍ പോലീസ് കാവലില്‍ സൂക്ഷിക്കുമ്പോള്‍ ഹയര്‍ സെക്കണ്ടറിയില്‍ ക്ലാസ് 4 ജീവനക്കാരല്ലാത്ത ലാബ് അസിസ്റ്റന്റിനാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കാനുളള ചുമതല. പലപ്പോഴും ചോദ്യപ്പേപ്പര്‍ സ്‌കൂള്‍ അലമാരയില്‍ സൂക്ഷിച്ച് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും കാവല്‍ നില്‍ക്കേണ്ട അവസ്ഥയെന്ന് പ്രിന്‍സിപ്പല്‍മാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്‌ക്കൂളിലെ ചോദ്യപേപ്പര്‍ മോഷണ പശ്ചാതലത്തിലാണ് പ്രിന്‍സിപ്പല്‍മാരുടെ ആവശ്യം.കുഴമണ്ണയില്‍ ചോദ്യപേപ്പര്‍ മോഷണം പോയതിന് 9 ലക്ഷത്തി 57000 രൂപയാണ് പ്രധാനാധ്യാപികയില്‍ നിന്ന് വകുപ്പ് ഈടാക്കിയത്. സ്‌കൂളില്‍ കളളന്‍ കയറിയതിന് പ്രിന്‍സിപ്പല്‍ എന്ത് പിഴച്ചുവെന്നാണ് സംഘടന ചോദിക്കുന്നത്. അടുത്ത പരീക്ഷാകാലത്തിന് മുന്‍പെങ്കിലും ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതിനുളള പൂര്‍ണ്ണഉത്തരവാദിത്വം ലാബ് അസിസ്റ്റന്റുമാരെ ഏല്‍പ്പിച്ച് അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ക്ലാസ് ഫോര്‍ ജീവനക്കാരാണ് ചോദ്യക്കടലാസിന് കാവല്‍ നി്ല്‍ക്കേണ്ടതെന്നു കാണിച്ച് ലാബ് അസിസ്റ്റന്റുമാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരീക്ഷാ മാനുവല്‍ പരിഷ്‌ക്കരിച്ച് ഉത്തരവാദിത്വം ലാബ് അസ്റ്റിന്റുമാര്‍ക്ക് തന്നെ നല്‍കിയത്. ഇതോടെ മിക്ക സ്‌കൂളുകളിലും പ്രിന്‍സിപ്പലും ലാബ് അസിസ്റ്റന്റും ചേര്‍ന്ന് ചോദ്യപേപ്പറിന് കവലിരിക്കേണ്ട അവസ്ഥയാണ്.
നേരത്തെ പരീക്ഷക്ക് മുന്നോടിയായി വാച്ച്മാന്‍ ഡ്യൂട്ടിക്ക് ആളെ നിയമിക്കണമെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍മാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍ സക്കീര്‍ സൈനുദ്ധീന്‍ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here