‘സംഘപരിവാര്‍ പതിപ്പായി മാറുന്നു’; സ്പീക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ എന്‍എസ്എസിനെതിരെ സിപിഐഎം
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ കുറ്റപ്പെടുത്തി. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമര്‍ശനം. (CPIM leader a k balan against nss and G sukumaran nair)
സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടതെന്ന് എ കെ ബാലന്‍ പറയുന്നു. സ്പീക്കര്‍ പ്രത്യേക വിഭാഗത്തില്‍ ജനിച്ചുപോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്തുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് പ്രചാരണം എന്‍എസ്എസ് ഏറ്റുപിടിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സുകുമാരന്‍നായരുടെ നിര്‍ദേശം ആ സമുദായം തന്നെ തള്ളിക്കളഞ്ഞു. തെറ്റിദ്ധാരണയാണെങ്കില്‍ സുകുമാരന്‍ നായര്‍ തിരുത്തണമെന്നും സ്പീക്കറോട് മാപ്പുപറയണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന. സ്പീക്കര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Story Highlights: CPIM leader a k balan against nss and G sukumaran nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here