Advertisement

ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്; ധനസഹായം കൈമാറി

July 31, 2023
2 minutes Read
Minister P Rajeev visits Aluva girl house

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. സംഭവത്തില്‍ പൊലീസിനെ അടച്ചാക്ഷേപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പൊലീസിന് വിവരം ലഭിക്കും മുന്‍പേ കൊലപാതകം നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. (Minister P Rajeev visits Aluva girl house)

പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉറപ്പുനല്‍കി. വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയത്. ആലുവയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് മന്ത്രിമാര്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ കാണാനെത്തുന്നത്. എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: Minister P Rajeev visits Aluva girl house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top