Advertisement

‘ഇതാണ് താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരം’; പരീക്ഷണങ്ങൾ ന്യായീകരിച്ച് ദ്രാവിഡ്

July 31, 2023
Google News 2 minutes Read
rahul dravid suryakumar yadav

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിംഗ് പരീക്ഷണങ്ങൾ ന്യായീകരിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ദ്രാവിഡിൻ്റെ വിശദീകരണം. (rahul dravid suryakumar yadav)

“ഈ പരമ്പരയാണ് ചില താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരം. ചിലർക്ക് പരുക്കാണ്. ഏഷ്യാ കപ്പിന് ഒരു മാസം കൂടിയേയുള്ളൂ. സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലർ ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും ഇടംനൽകാൻ സാധിക്കുന്ന പ്രകടനങ്ങൾ നടത്തുമെന്നാണ് കരുതുന്നത്. താരങ്ങളെ പരീക്ഷിക്കണം, അവർക്ക് അവസരം നൽകണം. ഇങ്ങനെ ഒരു പരമ്പരയിൽ രോഹിതിനെയും കോലിയെയും കളിപ്പിച്ചാൽ അതിൽ നിന്ന് നമുക്കൊന്നും കിട്ടാനില്ല. അതുകൊണ്ട് മറ്റ് താരങ്ങൾക്ക് അവസരം നൽകുന്നു.”- ദ്രാവിഡ് പറഞ്ഞു.

Read Also: ‘ദ്രാവിഡിനെ പുറത്താക്കൂ’; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ വിമർശനം ശക്തം

തുടർപരാജയങ്ങൾക്കിടയിൽ സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ നൽകുന്നതിനെയും ദ്രാവിഡ് ന്യായീകരിച്ചു. “സൂര്യകുമാർ നല്ല താരമാണെന്നതിൽ സംശയമില്ല. തൻ്റെ ഏകദിന പ്രകടനങ്ങൾ മോശമാണെന്ന് ആദ്യം പറയുന്നയാൾ അദ്ദേഹം തന്നെയായിരിക്കും. അവൻ ഏകദിനം പഠിക്കുകയാണ്. ഇന്ത്യക്കായി അരങ്ങേറുന്നതിനു മുൻപ് അവൻ ഒരുപാട് ഐപിഎൽ മത്സരങ്ങൾ കളിച്ചു. എന്നാൽ, ഏകദിനം അത്ര കളിച്ചിട്ടില്ല. അവൻ പഠിക്കുകയാണ്. മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാൻ പഠിക്കുകയാണ്. അവൻ നല്ല കഴിവുള്ള താരമാണ്. കഴിയുന്നത്ര അവസരങ്ങൾ നൽകണം.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ രാഹുൽ ദ്രാവിഡിനെതിരെ വിമർശനം ശക്തമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് നെറ്റിസൻസ് രാഹുലിനെതിരെ തിരിഞ്ഞത്.

ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണങ്ങൾ ആത്‌മഹത്യാപരമാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. നാലാം നമ്പറിൽ ഇപ്പോഴും ഒരു അവസാന പേര് ആയിട്ടില്ല. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നീ ഓപ്ഷനുകളുണ്ടെങ്കിലും ഇരുവരും ഏറെക്കാലമായി പരുക്കേറ്റ് പുറത്താണ്. നാലാം നമ്പറിൽ ഏറെ അവസരങ്ങൾ നൽകിയെങ്കിലും സൂര്യകുമാർ യാദവ് ഏകദിനത്തിൽ മോശം പ്രകടനം തുടരുകയാണ്. മലയാളി താരം സഞ്ജുവിനാവട്ടെ വേണ്ടത്ര അവസരങ്ങൾ നൽകുന്നതുമില്ല. ഇഷാൻ കിഷന് മധ്യനിരയിൽ അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മാനേജ്മെൻ്റിന് തലവേദന വർധിക്കുകയാണ്.

Story Highlights: rahul dravid backs suryakumar yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here