‘ദ്രാവിഡിനെ പുറത്താക്കൂ’; രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ വിമർശനം ശക്തം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ വിമർശനം ശക്തം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് നെറ്റിസൻസ് രാഹുലിനെതിരെ തിരിഞ്ഞത്. (sack dravid trending india)
Rahul Dravid as a coach :
— Saurav (@saurav_viratian) July 29, 2023
– lost 2021 T20 wc
– lost odi series against ban
– lost test series against sa
– lost odi series against sa
– lost asia cup
– lost 2022 T20 wc
– lost ODIs series against aus
– lost WTC final
Dotvid destroy ICT #sackdravid pic.twitter.com/K9kfilmV9I
ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണങ്ങൾ ആത്‌മഹത്യാപരമാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. നാലാം നമ്പറിൽ ഇപ്പോഴും ഒരു അവസാന പേര് ആയിട്ടില്ല. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നീ ഓപ്ഷനുകളുണ്ടെങ്കിലും ഇരുവരും ഏറെക്കാലമായി പരുക്കേറ്റ് പുറത്താണ്. നാലാം നമ്പറിൽ ഏറെ അവസരങ്ങൾ നൽകിയെങ്കിലും സൂര്യകുമാർ യാദവ് ഏകദിനത്തിൽ മോശം പ്രകടനം തുടരുകയാണ്. മലയാളി താരം സഞ്ജുവിനാവട്ടെ വേണ്ടത്ര അവസരങ്ങൾ നൽകുന്നതുമില്ല. ഇഷാൻ കിഷന് മധ്യനിരയിൽ അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മാനേജ്മെൻ്റിന് തലവേദന വർധിക്കുകയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡിനെതിരെ വിമർശനം ശക്തമാവുന്നത്. #SackDravid എന്ന ഹാഷ്ടാഗും എക്സ് ആപ്പിൽ ട്രെൻഡിംഗാണ്.
Read Also: അടിതെറ്റി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 6 വിക്കറ്റ് ജയം
രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 181 റൺസിന് ഓൾഔട്ടായി. ഇഷാൻ കിഷൻ (55) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയി. മലയാളി താരം സഞ്ജു സാംസൺ 9 റൺസ് നേടി പുറത്തായി. ശൂഭ്മൻ ഗിൽ (34), സൂര്യകുമാർ യാദവ് (24), ശാർദുൽ താക്കൂർ (16), രവീന്ദ്ര ജഡേജ (10) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇരട്ടയക്കം കടന്നത്. വിൻഡീസിനായി ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഷായ് ഹോപ്പ് (63 നോട്ടൗട്ട്) മുന്നിൽ നിന്ന് നയിച്ചപ്പോൾ വിൻഡീസ് അനായാസം ലക്ഷ്യം കണ്ടു. കീസി കാർടിയും (48 നോട്ടൗട്ട്) വിൻഡീസിനായി തിളങ്ങി. ഇന്ത്യക്കായി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: sack dravid trending india loss west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here