‘പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സദസിൽ പാമ്പ്’; എല്ലാവരും ഇരിക്ക്, പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്ന് എം വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.(Snake on stage during speech of mv govindan)
സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.
‘പാമ്പ്.. പാമ്പ്…, എല്ലാവരും ഇരിക്ക്. പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്നും വിഡിയോയിൽ എം വി ഗോവിന്ദൻ പറയുന്നു. സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറയുതിനിടെയായിരുന്നു സദസിൽ പാമ്പെത്തിയത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പാമ്പിനെ കണ്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി.
Story Highlights: Snake on stage during speech of mv govindan