പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണം ‘ബുള്‍ഡോസര്‍’; യോഗി ആദിത്യനാഥ്

ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. എഎന്‍ഐക്ക് നൽകിയ അഭിമുഖത്തില്‍ യോഗി അദിത്യനാഥ് യുപിയിലെ ബുൾഡോസർ നടപടിയെ ന്യായീകരിച്ചത്.(Yogi Adityanath on Bulldozer Action Against Criminals)
ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയിലാണ് യോഗി വിശദീകരണം നൽകിയത്. വികസനത്തിന് വെല്ലുവിളിയായ നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും യോഗിയുടെ മറുപടിയിൽ ഉണ്ട്.
അനീതി നേരിടുന്നതായി ആർക്കു വേണമെങ്കിലും തന്റെ അടുത്ത് പരാതി പറയാം . എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് കോടതിയുടെ സഹായം തേടുന്നതില്‍ തടസമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യുപി പോലുള്ള വലിയ സംസ്ഥാനങ്ങളിൽ വികസന പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ കാലത്തിന് അനുയോജ്യമായ ഉപകരണങ്ങള്‍ ആവശ്യമല്ലേയെന്നായിരുന്നു യോഗിയുടെ ചോദ്യം.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
എന്തെങ്കിലും പ്രവര്‍ത്തിക്ക് അനുമതി ലഭിച്ചാല്‍ മാഫിയ അനധികൃതമായി ആ വസ്തു കൈക്കലാക്കുന്ന സ്ഥിതിയായിരുന്നു ആദ്യം. മാഫിയകള്‍ക്കെതിരെ മുൻ സർക്കാരുകൾ ശക്തമായ നിലപാടെടുത്തില്ല.സര്‍ക്കാരിന്‍റെ സ്വത്ത് അധികൃതമായി കയ്യേറുന്നവരെ ആരാധിക്കുകയാണോ ചെയ്യേണ്ടതെന്ന് ചോദിച്ച യോഗി അതിനാലാണ് ബുള്‍ഡോസര്‍ നടപടി സ്വീകരിച്ചതെന്നും പറയുന്നു.
Story Highlights: Yogi Adityanath on Bulldozer Action Against Criminals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here