Advertisement

തലസ്ഥാനത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം; സർക്കാർ നടപടി എടുക്കണമെന്ന് നേതാക്കൾ

August 2, 2023
Google News 2 minutes Read

തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം. പാളയത്തെ ഗണപതി ക്ഷേത്രത്തിൽ നിന്നും പഴവാങ്ങി ക്ഷേത്രം വരെയാണ് ഘോഷയാത്ര നടക്കുക. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കൾ ഘോഷയാത്രയിൽ പങ്കെടുത്തു.(NSS against speaker A N Shamseer Namajapa procession)

പ്രതിഷേധത്തിലൂടെ ഉയർത്തുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത് പിൻവലിച്ച് മാപ്പ് പറയണം. സർക്കാർ നടപടി എടുക്കണം.ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടാംഘട്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ജില്ലയിലെ എൻഎസ്എസ് നേതാക്കൾ അറിയിച്ചു. മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് നേതാക്കൾ അറിയിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന. സ്പീക്കര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ് അറിയിച്ചു. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളി. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.

അതിനിടെ എ.എൻ ഷംസീറിൻ്റെയും എം.വി ഗോവിന്ദൻ്റെയും പ്രതികരണങ്ങൾ ഹൈന്ദവർക്കെതിരായ വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ഹൈന്ദവരെ സിപിഐഎം ശാസ്ത്രം പഠിപ്പിക്കണ്ട. ശബരിമല വിഷയത്തിൽ സിപിഐഎമ്മിന് പ്രതിഫലം ലഭിച്ചതാണ്. അതിനെക്കാൾ വലിയ തിരിച്ചടി ലഭിക്കും. സിപിഐഎം ആസൂത്രണം ചെയ്ത തിരക്കഥയാണിത്, ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

Story Highlights: NSS against speaker A N Shamseer Namajapa procession

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here