Advertisement

ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റ്; ന്യായീകരിക്കാനാകില്ല; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ സിപിഐ

August 3, 2023
Google News 3 minutes Read
CPI leader K Prakash babu against director ranjith

k ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.(CPI leader K Prakash babu against director ranjith)

രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും എ.ഐ.വൈ.എഫ് പരാതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളും ഇടപെടുന്നത്.

വിവാദത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആണ് നടപടി. എത്രയും വേഗം വിഷയമന്വേഷിച്ച് സംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.

Read Also: 19-ാം നൂറ്റാണ്ടിനെ തിരസ്‌കരിച്ചതിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്തുവിട്ട് വിനയന്‍; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം

വിനയന്‍ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടു എന്നുള്ളതാണ് ആരോപണം. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ സന്ദേശങ്ങളും വിനയന്‍ പുറത്ത് വിട്ടിരുന്നു. വിവാദം ഉയര്‍ന്നതിന് പിന്നാലെ രഞ്ജിത്തിനെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ സജി ചെറിയാനും പ്രതിരോധത്തിലായി.

Story Highlights: CPI leader K Prakash babu against director ranjith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here