Advertisement

സ്വര്‍ണവില കിതപ്പില്‍ തന്നെ; ഇന്നും വിലയിടിഞ്ഞു

August 3, 2023
Google News 2 minutes Read
Gold rates today Kerala live updates

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവില താഴുന്നത്. സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5495 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന പുരോഗമിക്കുന്നത്. സ്വര്‍ണം പവന് 43960 രൂപയുമായി. (Gold rates today Kerala live updates)

ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5510 രൂപയായിരുന്നു. ചൊവ്വാഴ്ച സ്വര്‍ണം പവന് 120 രൂപയെന്ന നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണം 44320 രൂപയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്.

Story Highlights: Gold rates today Kerala live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here