‘ഞാൻ ബുംറയുടെ ആരാധകനാണ്, 3 ഫോർമാറ്റിലും കളിക്കണമോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ’: ഗ്ലെൻ മഗ്രാത്ത്

ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുംറ. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. താൻ ബുംറയുടെ ആരാധകനാണെന്നും മഗ്രാത്ത് തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. വിക്കറ്റ് വീഴ്ത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഇന്നത്തെ ക്രിക്കറ്റിന്റെ ഗതിയും രീതികളും മാറി. മത്സരങ്ങൾ കഠിനവും ശാരീരിക ക്ഷമതയെ അങ്ങേയറ്റം പരീക്ഷിക്കുന്നതുമാണ്. ഫാസ്റ്റ് ബൗളർമാർക്ക് ഫിറ്റ്നസാണ് പ്രധാനം. പരിശീലനത്തോടൊപ്പം കൃത്യമായ വിശ്രമവും ബൗളർമാർക്ക് ആവശ്യമുണ്ട്.
എല്ലാ ഫാസ്റ്റ് ബൗളർമാർക്കും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരേപോലെ കളിക്കാൻ കഴിയണമെന്നില്ല. ബുംറയെ സംബന്ധിച്ച് മൂന്ന് ഫോർമാറ്റിലും മികവ് പുലർത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് ശരിയായ വിശ്രമം ആവശ്യമാണ്. ബുംറയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടെസ്റ്റ്, ടി20, ഏകദിനം, ഐപിഎൽ തുടങ്ങി എല്ലാ ഫോർമാറ്റുകളിലും കളിക്കണമോയെന്ന് താരം തീരുമാനിക്കട്ടെയെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.
Story Highlights: ‘I’m a fan of Bumrah’: Glenn McGrath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here