Advertisement

‘രാജ്യത്തെ ദരിദ്രർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുക’, പ്രതിപക്ഷം പ്രകോപിപ്പിക്കും സംയമനം പാലിക്കുക : നരേന്ദ്രമോദി

August 3, 2023
Google News 3 minutes Read
Let Opposition Provoke, Control Your Speech__ PM's 'Victory Mantra' To MPs

2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷി എംപിമാര്‍ക്ക് ‘വിജയമന്ത്രങ്ങ’ളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. (Let Opposition Provoke, Control Your Speech”: PM’s ‘Victory Mantra’ To MPs)

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള പ്രകോപനം ഉണ്ടായാലും സംയമനത്തോടെ മാത്രം സംസാരിക്കണമെന്നതുള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളാണ് മോദി ഭരണകക്ഷി പ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്നത്.

അതത് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരുമായി സമ്പർക്കം നടത്തണം. പാവപ്പെട്ടവർക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി നമ്മുടെ എംപിമാർ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സഖ്യത്തെ നേരിടണം. ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ എൻഡിഎയുടെ നേട്ടങ്ങൾക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഗവൺമെന്റ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളിലേയ്‌ക്ക് എത്തിക്കണം. ദേശീയ ജനാധിപത്യ സഖ്യത്തിലെ(എൻഡിഎ) എംപിമാരുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45-ലധികം പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ ഇന്നലെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

Story Highlights: Let Opposition Provoke, Control Your Speech”: PM’s ‘Victory Mantra’ To MPs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here