Advertisement

സ്പീക്കറെ ഉടൻ മാറ്റണം, രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ

August 3, 2023
Google News 3 minutes Read

സ്പീക്കർ എ എൻ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടൻ മാറ്റണം. എ എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ് പരാതി.(The Speaker should be replaced immediately,complaint to President)

പദവി ദുരുപയോഗം ചെയ്‌തു എന്നാണ് പരാതിയിൽ പ്രധനമായും പറയുന്നത്. വ്യത്യസ്‍ത വിഭാഗങ്ങൾക്കിടയിൽ മുറിവുണ്ടാക്കുന്ന പ്രസ്‌താവന നടത്തി, അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കർ പദവിയിൽ തുടരാൻ അർഹനല്ല. ആർക്കും ചെയ്യാനാകാത്ത പ്രസ്താവനകളാണ് ഷംസീർ നടത്തിയതെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് അനുഭാവിയായ അഭിഭാഷകനാണ് കോശി ജേക്കബ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്നാൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കർ എ.എന്‍ ഷംസീർ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്.

ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കപ്പെടണം.ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്.അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം.കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു.ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Story Highlights: The Speaker should be replaced immediately,complaint to President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here