ആര്‍എസ്എസ് ഓഫീസ് ഗേറ്റില്‍ മൂത്രമൊഴിച്ച് യുവാവ്; പിന്നാലെ സംഘര്‍ഷം, അറസ്റ്റ്

ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവാനെതിരെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
ആര്‍എസ്എസിന്റെ പ്രാദേശിക ഓഫീസിന്റെ ഗേറ്റിന് മുന്നിലാണ് യുവാവ് മൂത്രമൊഴിച്ചത്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരും യുവാവിനൊപ്പമുണ്ടായിരുന്ന ഒരു കൂട്ടം ആളുകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അന്‍പതോളം ആളുകള്‍ പിന്നാലെയെത്തി. ഇവര്‍ ഓഫീസിന് മുന്നിലേക്ക് ഇഷ്ടികകള്‍ എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്ന് ആര്‍എസ്എസ് ഭാരവാഹി രവി മിശ്ര പറഞ്ഞു.
പരാതിയില്‍ കേസെടുത്ത പൊലീസ് മൂത്രമൊഴിച്ചയാളെ അടക്കം മൂന്ന് പേരെ അറസറ്റ് ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംഘത്തിനെതിരെ കേസെടുത്തത്.
Story Highlights: Youth urinates on RSS office gate police arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here