ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകള്‍ ഇനിമുതല്‍ ട്രഷറിയില്‍ സൂക്ഷിക്കും; ട്വന്റിഫോര്‍ ബിഗ് ഇംപാക്ട്

സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ചോദ്യപേപ്പറുകളുടെ സുരക്ഷയില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കടുത്ത ആശങ്കയെന്ന ട്വന്റിഫോര്‍ വാര്‍ത്തയെതുടര്‍ന്നാണ് നടപടി. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലങ്ങളായി സ്‌കൂള്‍ അലമാരയിലാണ് ഏറെ പ്രാധനാന്യമര്‍ഹിക്കുന്ന ഹയര്‍സെക്കണ്ടറി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്നത്.
ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതിനുളള പൂര്‍ണ്ണ ഉത്തരവാദിത്വം ലാബ് അസിസ്റ്റന്റുമാരെ ഏല്‍പ്പിച്ച് അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ക്ലാസ് ഫോര്‍ ജീവനക്കാരാണ് ചോദ്യക്കടലാസിന് കാവല്‍ നില്‍ക്കേണ്ടതെന്നു കാണിച്ച് ലാബ് അസിസ്റ്റന്റുമാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരീക്ഷാ മാനുവല്‍ പരിഷ്‌ക്കരിച്ച് ഉത്തരവാദിത്വം ലാബ് അസ്റ്റിന്റുമാര്‍ക്ക് തന്നെ നല്‍കിയത്. ഇതോടെ മിക്ക സ്‌കൂളുകളിലും പ്രിന്‍സിപ്പലും ലാബ് അസിസ്റ്റന്റും ചേര്‍ന്ന് ചോദ്യപേപ്പറിന് കവലിരിക്കേണ്ട അവസ്ഥയായിരുന്നു. പ്രിന്‍സിപ്പല്‍മാരുടെ ആശങ്ക ട്വന്റി ഫോറിലൂടെ വാര്‍ത്തയായതിന് പിന്നാലെയാണ് നടപടിയുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തുന്നത്.
മലപ്പുറം കുഴിമണ്ണ സ്‌ക്കൂളിലെ ചോദ്യപേപ്പര്‍ മോഷണ പശ്ചാതലത്തിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍മാര്‍ നിലപാടെടുത്തത്. ചോദ്യപേപ്പര്‍ മോഷണം പോയതിന് 9 ലക്ഷത്തി 57000 രൂപയാണ് പ്രധാനാധ്യാപികയില്‍ നിന്ന് വകുപ്പ് ഈടാക്കിയത്. ഇപ്പോള്‍ തന്നെ പിടിപ്പത് പണി സ്‌കൂളിലുളള പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം ആശ്വാസമാകും. ഇനി കൂടിയാലോചനക്ക് ശേഷം ഈ അധ്യയനവര്‍ഷം തന്നെ ഉത്തരവിറക്കണമെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ ആവശ്യം
Story Highlights: Higher Secondary Question Papers will kept in Treasury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here