Advertisement

ജാതകം നോക്കി ജ്യോതിഷം; ഭാവി പറയാന്‍ ‘കുണ്ഡലി’ എഐ

August 5, 2023
Google News 1 minute Read
Kundali GPT AI astrologer

എഐയുടെ വരവ് ചില്ലറ മാറ്റങ്ങളല്ല ഈ കാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യര്‍ ആശ്രയിക്കുന്ന എല്ലാ മേഖലയിലേക്കും എഐ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എഐയെ പരമാവധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ചാറ്റ് ബോട്ടുകളും നിലവില്‍ വന്നു കഴിഞ്ഞു. ചാറ്റ് ജിപിടിക്ക് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ നിങ്ങളുടെ ഭാവി ഭൂതം വര്‍ത്തമാനം പറയാന്‍ എഐ വന്നലോ? ഇത്തരത്തിലൊരു ചാറ്റ് ബോട്ടും ഇപ്പോള്‍ എത്തിക്കഴിഞ്ഞു.( Kundali GPT chatbot uses artificial intelligence to predict horoscope)

ഇനി കൂട്ടിലടച്ച തത്തയെകൊണ്ട് കാര്‍ഡ് എടുപ്പിക്കേണ്ടതില്ല കൈ നീട്ടി കൊടുക്കേണ്ട ആവശ്യമില്ല എല്ലാം ഒറ്റ ക്ലിക്കില്‍ കുണ്ഡിലി എഐ പറയും. കുണ്ഡലി ജിപിറ്റി എന്ന ഈ ചാറ്റ്‌ബോട്ട് ജാതകം നോക്കി ജ്യോതിഷം പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂറത്ത് എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രാജ് സുതാരിയ ആണ് ഈ ബോട്ട് വികസിപ്പിച്ചത്.

നിങ്ങളുടെ ഗ്രഹനിലയെ അടിസ്ഥാനമാക്കി ആരോഗ്യപരമായ ആശങ്കകളെക്കുറിച്ചും സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും കുണ്ഡിലി പറയുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സാധാരണ ജ്യോതിഷന്മാര്‍ ചെയ്യുന്നതെല്ലാം കുണ്ഡലി ജിപിടി പറഞ്ഞുതരമെന്നാണ് പറയുന്നത്. ഇത് ഒരു പരീക്ഷണാത്മക ഉപകരണമാണെന്നും വാണിജ്യപരമായ ഉപയോഗത്തിന് വേണ്ടിയുള്ളതല്ലെന്നും കമ്പനി വ്യക്തമാക്കി.

നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെ 12 ഭാഷകള്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് കുണ്ഡലി ജിപിടി. നിങ്ങളുടെ പേര്, ജനന തിയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്നതുവഴി കുണ്ഡലി ജ്യോതിഷം പറയും. നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് കൂടി ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രവചനം സാധ്യമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പഠനം, പ്രണയ ജീവിതം, ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നവും കുണ്ഡലി ജിപിടിയോട് ചോദിക്കാവുന്നതാണ്. നിലവില്‍ ബോട്ടിന്റെ സേവനം എല്ലാവര്‍ക്കും ലഭ്യമാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here