Advertisement

എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരും; പിളർപ്പ് കേരളത്തെ ബാധിക്കില്ലെന്ന് എകെ ശശീന്ദ്രൻ

August 6, 2023
Google News 1 minute Read
ak saseendran ncp kerala ldf

എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പിളർപ്പ് കേരളത്തെ ബാധിക്കില്ല. ശരത് പവാർ ബിജെപി മുന്നണിയിലേക്ക് പോകില്ലെന്നാണ് പ്രതീക്ഷ. ശരത് പവാർ ബിജെപി യിൽ പോയാലും എൻസിപി കേരള ഘടകം ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

എൻസിപിയ്ക്കകത്ത് ഇക്കാര്യം എല്ലാ തലത്തിലും ചർച്ച ചെയ്തു. പ്രവർത്തകരും നേതാക്കളും ഇടതു മുന്നണിയിൽ തന്നെ തുടരുക എന്ന നിലപാടിലാണ്. അജിത് പവാറും പ്രഫുൽ പാട്ടേലും പോയത് കേരള എൻസിപിയെ ബാധിച്ചിട്ടില്ല എന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചു.

Story Highlights: ak saseendran ncp kerala ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here