അസഫാക്കിനെ സഹായിക്കില്ല, കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് സഹോദരൻ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസഫാക്കിനെ ഒരു തരത്തിലും സഹായിക്കില്ലെന്ന് സഹോദരൻ റഫീഖ് ആലം 24 നോട്. അസഫാക്കിന് ശിക്ഷ ലഭിക്കണം. കേരളത്തിലെ കേസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും അദ്ദേഹം ട്വൻ്റിഫോർ സംഘത്തോട് പ്രതികരിച്ചു. ബിഹാറിലെ അസഫാക്കിൻ്റെ വീട്ടിലെത്തിയ ട്വൻ്റിഫോർ സംഘത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (ashfaq alam brother response)
കേരളത്തിൽ പരിചയമുള്ള ആരുമില്ല. കേസിൽ അസഫാക്കിനെ സഹായിക്കില്ല. അസഫാക്കിനെതിരെ നാട്ടിൽ ഒരു കേസ് പോലും ഇല്ല. രണ്ടു വർഷം മുമ്പാണ് വീടുവിട്ടത്. അതിനുശേഷം ഫോൺ ചെയ്തിട്ട് പോലുമില്ല. ഡൽഹിയിലെ കേസ് വ്യാജമാണ്. ഡൽഹിയിൽ അസഫാക്കിന് എതിരായ കേസ് വ്യാജമാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ കേസ് നൽകുകയായിരുന്നു എന്നും സഹോദരൻ പറഞ്ഞു.
Read Also: മകൾ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്, ഡൽഹി പൊലീസ് അസഫാഖിനെ സഹായിച്ചു’: വെളിപ്പെടുത്തലുമായി പിതാവ്
അസഫാക്കിനെ വീട്ടിൽ നിന്നും പുറത്താക്കിയതായി കുടുംബം രേഖ തയ്യാറാക്കിയിട്ടുണ്ട്. 2022 ഏപ്രിൽ 13നാണ് രേഖ തയ്യാറാക്കിയത്. അസഫാക്ക് സ്ഥിരം കുറ്റവാളിയെന്ന് ശരിവക്കുന്നതാണ് രേഖ. രേഖയുടെ പകർപ്പ് 24ന് ലഭിച്ചു. അസഫാക്ക് ലഹരിക്ക് അടിമയെന്ന് രേഖയിൽ പറയുന്നു. കുടുംബത്തിന് അസഫാക്കിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല.
അസഫാക്ക് സ്ഥിരം പ്രശ്നക്കാരൻ എന്ന് പിതാവ് നൈമുൾ ഹഖ് പറഞ്ഞു. കേരളത്തിലെ കേസിനെ കുറിച്ച് അറിയില്ല. അസഫാക്കിനെ കുറിച്ച് അറിയാൻ താല്പര്യമില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അസഫാക്കിനെ ഒരു എള്ളിട പോലും സഹായിക്കില്ല. എന്ത് തെറ്റ് ചെയ്താലും അതിന്റെ ഫലം സ്വയം അനുഭവിക്കട്ടെ. കുടുംബത്തിൽ ആരും സഹായിക്കില്ല. അസഫാക്കിനെ വീട്ടിൽ കെട്ടിയിട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. പുറത്താക്കിയത് രണ്ടര വർഷം മുൻപാണ്. അസഫാക്ക് എവിടെ എന്ന് അറിയില്ല. അസഫാക്ക് ഇപ്പോൾ തന്റെ മകനല്ല എന്നും പിതാവ് പറഞ്ഞു.
Story Highlights: ashfaq alam brother response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here