പൊരുതി വീണ് പ്രണോയ്; ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം വെങ് ഹോങ് യാങ്ങിന്
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.
ആദ്യ ഗെയിം അനായാസം വെങ് ഹോങ് നേടി. പിന്നാലെ ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലിൽ 21-18, 21-12 എന്ന സ്‌കോറിന് സ്വന്തം നാട്ടുകാരനായ പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനൽ ബർത്ത് ബുക്ക് ചെയ്തത്.
Story Highlights: HS Prannoy goes down fighting to Weng Hong Yang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here