ഇലക്ട്രിക് കരുത്താകാന്‍ ഥാര്‍; മഹീന്ദ്രയുടെ ഇ-ഥാര്‍ എത്തുന്നു

മഹീന്ദ്രയുടെ ലൈഫ്‌സ്റ്റൈല്‍ എസ് യുവിയായ ഥാര്‍ ഇലക്ട്രിക് കരുത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് ഥാറിന്റെ ഇലക്ട്രിക് മോഡല്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ നടക്കുന്ന പ്രദര്‍ശനത്തിലാണ് ഇതുണ്ടാകുകയെന്ന് ടീസര്‍ വീഡിയോ മഹിന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. വാഹനത്തിന്റെ രൂപത്തില്‍ കാര്യമായ മാറ്റം വരുത്താതെയായിരിക്കും ഈ വാഹനം ഒരുങ്ങുക.
ഐസ് എന്‍ജിനിലെത്തുന്ന ഥാറിന് സമാനമായി ഓഫ്റോഡ് ശേഷിയുള്‍പ്പെടെ ഇലക്ട്രിക് ഥാറിലും നല്‍കും. മഹീന്ദ്രയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരതമ്യേന ഭാരം കുറഞ്ഞ ബോഡിയിലായിരിക്കും ഥാറിന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മിക്കുക.
റെഗുലര്‍ ഥാറില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലെ മറ്റൊരു സവിശേഷത ലാഡര്‍ ഫ്രെയിമില്‍ ഒരുങ്ങുക എന്നതാണ്. 4×4 സംവിധാനം തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പിലേയും ഹൈലൈറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഥാറിന് പുറമെ, സ്‌കോര്‍പിയോ എന്‍ എസ്.യു.വി. അടിസ്ഥാനമാക്കിയുള്ള ലൈഫ്സ്‌റ്റൈല്‍ പിക്ക്അപ്പും മഹീന്ദ്ര പ്രദര്‍ശിപ്പിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here