Advertisement

നൂഹിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആക്രമണം; തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയെന്ന് സര്‍ക്കാര്‍

August 6, 2023
Google News 0 minutes Read
nuh police station attack

ഹരിയാന നൂഹ് ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആക്രമണം തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയെന്ന് ഹരിയാന സര്‍ക്കാര്‍. കഴിഞ്ഞ ഏപ്രില്‍ ഏതാണ്ട് 100 കോടിയിലേറെ വരുന്ന സൈബര്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈ രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ആക്രമണത്തിന്റെ മറവില്‍ നടത്തിയതെന്നും സര്‍ക്കാര്‍. തിങ്കളാഴ്ച നൂഹിലുണ്ടായ സംഘര്‍ഷത്തില്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണം ആസൂത്രിതമാണെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

അക്രമികള്‍ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടിരുന്നു. സ്റ്റേഷന്‍ ആക്രമിക്കുകയും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.കഴിഞ്ഞ ഏപ്രില്‍ ഏതാണ്ട് 100 കോടിയിലേറെ വരുന്ന സൈബര്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളുടെ 320 ഓളം വരുന്ന ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തുകയും 65 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ ഈ രേഖകള്‍ നശിപ്പിക്കുവാനുള്ള ശ്രമമാണ് ആക്രമണത്തിന്റെ മറവില്‍ നടത്തിയത് എന്നാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. സംഘര്‍വുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നു വരുകയാണ്.

ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളും അത് പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പോലീസ് തുടരുന്നു. നൂഹിലെ കര്‍ഫ്യൂനും ഇളവ് ഏര്‍പ്പെടുത്തി. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് കര്‍ഫ്യൂന് ഇളവ് ഏര്‍പ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്.

അതേസമയം സംഘര്‍ഷം നടന്ന നൂഹിലേക്കുള്ള സിപിഐ 4 അംഗ സംഘത്തിന്റെ സന്ദര്‍ശനം പോലീസ് തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ ആണെന്നും കടത്തിവിടാന്‍ കഴിയില്ലെന്നുമാണ് പോലീസ് വിശദീകരണം. സന്ദര്‍ശനം തുടരുമെന്നും ഗുരുഗ്രാമിലെ ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും സിപിഐ എംപി ബിനോയ് വിശ്വം അറിയിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here